swimmg
കോതമംഗലം എം.എ. കോളേജിൽ നടന്ന മാർ അത്തനേഷ്യസ് നീന്തൽ മത്സരത്തിൽ ഓവറോൾ ചാമ്പ്യൻമാരായ അങ്കമാലി വിശ്വജ്യോതി സ്‌കൂൾ ടീം പ്രിൻസിപ്പൽ ഫാ. ജോഷി കൂട്ടുങ്കൽ, വൈസ് പ്രിൻസിപ്പൽ ഫാ. ഡോൺ മഞ്ഞളി, പരിശീലകൻ കെ. അനിൽകുമാർ എന്നിവരോടൊപ്പം

അങ്കമാലി: കോതമംഗലം എം.എ.കോളേജിൽ നടന്ന മാർ അത്തനേഷ്യസ് നീന്തൽ ചാമ്പ്യൻഷിപ്പിൽ അങ്കമാലി വിശ്വജ്യോതി സ്‌കൂൾ ഓവറോൾ കിരീടം ചൂടി. 26 സ്വർണവും എട്ട് വെള്ളിയും 12 വെങ്കലവും നേടിയാണ് വിശ്വജ്യോതി ഒന്നാമതെത്തിയത്. സ്‌കൂളിനെ പ്രതിനിധീകരിച്ച് 25 വിദ്യാർത്ഥികൾ പങ്കെടുത്തു. ടീമംഗങ്ങളെ മാനേജർ ഫാ.അഗസ്റ്റിൻ മാമ്പിള്ളി, പ്രിൻസിപ്പൽ ഫാ. ജോഷി കൂട്ടുങ്കൽ, വൈസ് പ്രിൻസിപ്പൽ ഫാ.ഡോൺ മഞ്ഞളി, പരിശീലകൻ കെ.അനിൽകുമാർ എന്നിവർ അനുമോദിച്ചു.