
കൊച്ചി: ശ്രീനാരായണവല്ലഭ ഭവനപദ്ധതിയുടെ എട്ടാമത്തെ ഭവനത്തിന്റെ കല്ലിടൽ ചടങ്ങ് എസ്.എൻ.ഡി.പി.യോഗം പൂത്തോട്ട ശാഖാ പ്രസിഡന്റ് ഇ.എൻ.മണിയപ്പൻ നിർവഹിച്ചു. ബേബി മാതനാട്ടിന് വേണ്ടിയാണ് ഭവനനിർമ്മാണം.
ശ്രീനാരായണവല്ലഭ ക്ഷേത്രം മേൽശാന്തി സജീവൻ പി.പി., സെക്രട്ടറി അരുൺകാന്ത് കെ.കെ., കമ്മിറ്റിയംഗങ്ങളായ സാബു കെ.കെ., സാജൻ കെ.ആർ., ഷാജി ദാമോദരൻ, പഞ്ചായത്ത് കമ്മിറ്റി അംഗം അനു രതീഷ് തുടങ്ങിയവർ പങ്കെടുത്തു.