അങ്കമാലി- അങ്കമാലി ലിറ്റർ ഫ്ലവർ ആശുപത്രിയിൽ നവജാതശിശു സംരക്ഷണ വാരാഘോഷം സംഘടിപ്പിച്ചു. സെമിനാറുകളും നവജാത ശിശു പരിചരണത്തെപ്പറ്റി മകൾക്ക് അല്ലെങ്കിൽ സഹോദരിക്ക് കത്തെഴുത്ത് മത്സരവും നടത്തി. കത്തെഴുത്ത് മത്സരത്തിൽ ആൻമേരി മിഥുൻ (കറുകുറ്റി), സിസിയ അഖിൽ (തുറവൂർ), രേഖാരാജൻ (അങ്കമാലി), വത്സ (അങ്കമാലി), മെറിൻ ജോയ് (അങ്കമാലി) എന്നിവർ സമ്മാനങ്ങൾ നേടി. സമാപന സമ്മേളനം മുനിസിപ്പൽ ചെയർപേഴ്സൺ റീത്ത പോൾ ഉദ്ഘാടനംചെയ്തു. ആശുപത്രി ഡയറക്ടർ ഫാ.ജോയ് അയ്നിയാടൻ അദ്ധ്യക്ഷത വഹിച്ചു, ഡോ.സോളി മാനുവൽ, ഡോ.റാണി പോൾ ഡോ.ചെറിയാൻ ജോസഫ്, കൗൺസിലർ ജെസ്മി ജിജോ, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ പൂജിത, ഡോ. വിനോദ് പോൾ എന്നിവർ സംസാരിച്ചു. സമാപന ദിനത്തിൽ അങ്കമാലിയിലെയും കാലടിയിലെയും ആശ വർക്കർമാർക്കായി ശിശു സംരക്ഷണത്തെക്കുറിച്ച് ബി.എസ്‌സി വിദ്യാർത്ഥികളുടെ പ്രത്യേക ക്ലാസുകളും പോസ്റ്റർ പ്രദർശനവും ഉണ്ടായി. വിജയികൾക്ക് ഫാ. തോമസ് വാളുക്കാരൻ, ഫാ.റോക്കി കൊല്ലംകൂടി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.