പറവൂർ: ഹെൽപ്പ് ഫോർ ഹെൽപ്പ്ലെസ് കൂട്ടുകാട് യൂണിറ്റ് മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. വിഷയത്തിൽ ചിത്രരചനാ മത്സരം നടത്തി. എച്ച് ഫോർ എച്ച് വൈസ് പ്രസിഡന്റ് ഡോ.കെ.ജി. ജയൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എം.രാജു അദ്ധ്യക്ഷത വഹിച്ചു. ഷൈജ, കെ.ടി.അഖിൽ, ജോസഫ്, എം.കെ. ശശി, സുലൈമാൻ എന്നിവർ സംസാരിച്ചു. പ്രജിത്ത് പി. അശോക് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.