കളമശേരി: പ്രതിപക്ഷ കൗൺസിലർമാർ വരുംമുമ്പേ ഭരണപക്ഷം അടിയന്തര കൗൺസിൽചേർന്ന് അതിവേഗം അജണ്ട പാസാക്കി പിരിഞ്ഞതിൽ പ്രതിഷേധം. ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും പാർലമെന്ററി പാർട്ടി നേതാക്കളായ എസ്.ഷാജിയും പി.എം.അയ്യൂബും നഗരസഭ സെക്രട്ടറിക്ക് വിയോജനക്കുറിപ്പ് നൽകി.
അജണ്ടയിലെ പ്രധാന വിഷയത്തിൽ പ്രതിപക്ഷം എതിർപ്പറിയിച്ചിരുന്നു. ഉച്ചയ്ക്ക് 2.30ന് അടിയന്തര കൗൺസിൽ കൂടുമെന്ന് വാക്കാൽ അറിയിച്ച ഭരണപക്ഷം 2.24 ന് അടിയന്തര കൗൺസിൽ കൂടി സപ്ലിമെന്ററി അജണ്ട പാസാക്കിയെന്നാണ് പ്രതിപക്ഷ ആരോപണം.