പറവൂർ: മാഞ്ഞാലി എസ്.എൻ ജിസ്റ്റ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷനിൽ സംസ്ഥാന സർക്കാരിന്റെയും മോഡൽ കരിയർ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ തൊഴിൽമേള സംഘടിപ്പിച്ചു. പന്ത്രണ്ട് കമ്പനികൾ പങ്കെടുത്തു. നൂറിലധികം ഉദ്യോഗാർത്ഥികൾ മേളയിലെത്തി.