മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ ഖവ്വാലി സംഗീതത്തിന് വേദിയൊരുങ്ങുന്നു. മൂവാറ്റുപുഴ മേളയുടെ സുവർണ ജൂബിലിയോടനുബന്ധിച്ചാണ് സിയ ഉൾ ഹഖ്, സിജുകുമാർ എന്നിവർ നയിക്കുന്ന ഹസ്രത്ത് ഖവ്വാലി സംഘം എത്തുന്നത്. നാളെ വൈകിട്ട് 7ന് മേള ഓഡിറ്റോറിയത്തിലാണ് പരിപാടി. പരമ്പരാഗത ഖവ്വാലി ഗാനങ്ങൾക്ക് പുറമെ മലയാളത്തിൽ ചിട്ടപ്പെടുത്തിയിട്ടുള്ളതും ചില സിനിമകളിൽ അവതരിപ്പിച്ചിട്ടുള്ളതുമായ പ്രശസ്ത ഗാനങ്ങളും സംഘം അവതരിപ്പിക്കും. തിരുവനന്തപുരം സൂര്യയുടെ സഹകരണത്തോടെയാണ് പരിപാടികൾ ചിട്ടപ്പെടുത്തിയിട്ടുള്ളതെന്ന് മേള സെക്രട്ടറി എസ്.മോഹൻദാസ് പറഞ്ഞു.