
മട്ടാഞ്ചേരി: ലഹരിമരുന്ന് ഉപഭോഗം തടയാൻ യുവാക്കളുടെ നേതൃത്വത്തിൽ രൂപീകരിച്ച സേവ് കൊച്ചിയുടെ ആഭിമുഖ്യത്തിൽ ഇരുചക്രവാഹന റാലി സംഘടിപ്പിച്ചു. കെ.ജെ.മാക്സി എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. ഫോർട്ടുകൊച്ചി വാസ്കോഡഗാമ സ്ക്വയറിൽ റാലി സമാപിച്ചു. സമാപന സമ്മേളനം ഡെപ്യൂട്ടി മേയർ കെ.എ.അൻസിയ ഉദ്ഘാടനം ചെയ്തു. ഷമീർ സൈനുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ആന്റണി കുരീത്തറ, എൻ.കെ.നാസർ, കെ.എച്ച്. ഹനീഫ് തുടങ്ങിയവർ സംസാരിച്ചു.