കോലഞ്ചേരി: ബദൽ സംവിധാനം ഒരുക്കാതെ ബ്രഹ്മപുരം പാലം പൊളിക്കരുതെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കുന്നത്തുനാട് നിയോജകമണ്ഡലം കമ്മിറ്റി ധർണ നടത്തി. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.പി.ധനപാലൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ സി.പി.ജോയി അദ്ധ്യക്ഷനായി. എൻ.വി.സി അഹമ്മദ്, സി.വി.വർഗീസ്, എ.എം.ബഷീർ, പി.എം.കരിം, എം.പി. സലിം, കെ.എ.വർഗീസ്, സി.എൻ.വത്സലൻ പിള്ള , ടി.ഒ.പീ​റ്റർ, അഡ്വ. പി.ആർ. മുരളീധരൻ , ടി.പി.വർഗീസ്, ജയിംസ് പാറേക്കാട്ടിൽ, കെ.എം.ഉമ്മർ, ബിനീഷ് പുല്യാട്ടേൽ, അനു അച്ചു, കെ.പി.തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു.