volley
കോലഞ്ചേരിയിൽ നടന്ന പൊലീസ് റൂറൽ ജില്ലാ വോളിബാൾ ടൂർണമെന്റിൽ ജേതാക്കളായ ഡി.സി.പി ഹെഡ്ക്വാർട്ടേഴ്‌സ് ടീമിന് എ.എസ്.പി അനൂജ് പലിവാൽ ട്രോഫി സമ്മാനിക്കുന്നു

കോലഞ്ചേരി: കോലഞ്ചേരി സെന്റ്പീറ്റേഴ്സ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പൊലീസ് റൂറൽ ജില്ലാ വോളിബാൾ ടൂർണമെന്റിൽ റൂറൽ ഡി.സി.പി ഹെഡ്ക്വാർട്ടേഴ്‌സ് ജേതാക്കളായി. മുനമ്പം സബ് ഡിവിഷനാണ് രണ്ടാംസ്ഥാനം. മേജർ രവി ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂർ എ.എസ്.പി അനൂജ് പലിവാൽ ട്രോഫികൾ വിതരണം ചെയ്തു.