പറവൂർ: എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ മെഗാ ഓണക്കളി മത്സരം സംഘടിപ്പിച്ചു. യൂണിയന് കീഴിലെ 18 ശാഖായോഗങ്ങളിലെ ടീമുകൾ പങ്കെടുത്തു. ഒന്നാംസ്ഥാനം ഏഴിക്കര ശാഖാ ടീം, രണ്ടാം സ്ഥാനം കൊച്ചങ്ങാടി ശാഖാ ടീം, മൂന്നാം സ്ഥാനം നീണ്ടൂർ ശാഖാ ടീം എന്നിവയ്ക്ക് ലഭിച്ചു. ഒന്നാം സമ്മാനമായി 10001രൂപയും രണ്ടാം സമ്മാനമായി 7500 രൂപയും മൂന്നാം സമ്മാനമായി 5001 രൂപയും ഫലകവും ടീമുകൾക്ക് നൽകി. യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം പ്രസിഡന്റ് ഓമന ശിവൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ഹരി വിജയൻ, യൂണിയൻ വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി.ബാബു, വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ, വനിതാസംഘം സെക്രട്ടറി ബിന്ദു ബോസ്, വൈസ് പ്രസിഡന്റ് ഷൈജ മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.