kareem

ആലുവ: സി.പി.ഐ ആലുവ മണ്ഡലം കമ്മിറ്റി അംഗം തോട്ടയ്ക്കാട്ടുകര എടത്തലപ്പറമ്പിൽ (പുളിമൂട്ടിൽ) പി.എ. അബ്ദുൾ കരിം (64) നിര്യാതനായി. സി.പി.ഐ ആലുവ ടൗൺ മുൻ ലോക്കൽ സെക്രട്ടറിയാണ്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന കരീമിനെ സി.പി.ഐ കരീമെന്നാണ് വിളിച്ചിരുന്നത്. ആലുവ അർബൻ സഹകരണ ബാങ്കിൽനിന്ന് വിരമിച്ചശേഷം മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തകനായി. ആലുവ ദേശാഭിവർദ്ധിനി സഹകരണബാങ്ക് ഭരണസമിതിഅംഗമായിരുന്നു. യുവകലാസാഹിതി ആലുവ മണ്ഡലം സെക്രട്ടറിയാണ്.
ഭാര്യ: സൈനബ. മക്കൾ: സിനി, നസീമ. മരുമക്കൾ: ഹാരിസ്, ഷെമീർ.