പറവൂർ: പരമ്പരാഗത വ്യവസായങ്ങളെ ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാർ നയത്തിന് ബദൽ തീർക്കുകയാണ് കേരളത്തിലെ എൽ.ഡി.എഫ് സർക്കാരെന്ന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥ് പറഞ്ഞു. കേരള സംസ്ഥാന കൈത്തറിത്തൊഴിലാളി കൗൺസിൽ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള വ്യവസായ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗത സംഘം ചെയർമാൻ എസ്. ശർമ്മ അദ്ധ്യക്ഷത വഹിച്ചു. മാറുന്ന വസ്ത്രലോകവും കൈത്തറി മേഖലയും സെമിനാറിൽ കൈത്തറിത്തൊഴിലാളി കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി അരക്കൻ ബാലൻ വിഷയാവതരണം നടത്തി. ഹാൻടെക്സ് ചെയർമാൻ കെ.മനോഹരൻ, പാറക്കുഴി സുരേന്ദ്രൻ, ടി.ആർ.ബോസ്, കെ.എ.അലി അക്ബർ, എ.എസ്.അനിൽകുമാർ, കെ.പി.സദാനന്ദൻ, ടി.എസ്.ബേബി, ടി.എസ്.രാജൻ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഇന്ന് ഉദ്ഘാടനം ചെയ്യും.