ആലുവ: തുരുത്ത് റോട്ടറി ഗ്രാമദളം ലൈബ്രറി അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ലഹരിവിപത്തിനുമെതിരെ സംഘടിപ്പിച്ച കാവ്യസദസ് കവി ശിവൻ മുപ്പത്തടം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പി.സി.സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം നിഷ, താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് വത്സല, വായനശാല സെക്രട്ടറി കെ.പി.അശോകൻ, ജോയിന്റ് സെക്രട്ടറി എസ്.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. കവികളായ ഒ.ബി.സുദർശനൻ, സുനിൽ പുതിയേടത്ത്, വി.കെ.സിറാജ്, ജെ.എം.നാസർ, പ്രമോദ് രാജ്, കെ.എ. അബുബക്കർ എന്നിവർ രചനകൾ അവതരിപ്പിച്ചു. ലൈബ്രറി പ്രവർത്തകനായിരുന്ന ആർ.എൻ.സജീവിനെ അനുസ്മരിച്ചു.