പള്ളുരുത്തി: വീട് നിർമ്മാണസ്ഥലത്തെ കമ്പികവർന്ന കേസിൽ ഒരാളെക്കൂടി പള്ളുരുത്തി പൊലീസ് അറസ്റ്റുചെയ്തു. മട്ടാഞ്ചേരി സ്വദേശിയും ഇപ്പോൾ അരൂക്കുറ്റി വടുതലയിൽ വാടകയ്ക്ക് താമസിക്കുന്ന ഹലീലാണ് (25) അറസ്റ്റിലായത്. ഇടക്കൊച്ചി പാവുമ്പായി മൂലയിൽ റിട്ട. ഉദ്യോഗസ്ഥന്റെ വീട് നിർമ്മാണത്തിന് ഇറക്കിയിരുന്ന ഇരുമ്പ് കമ്പിയാണ് ഇവർ കവർന്നത്. ഈ കേസിലെ മറ്റു പ്രതികളായ ഷംനാദ്, അതിരാൻ, മുഹമ്മദ് ഷാ എന്നിവർ നേരത്ത അറസ്റ്റിലായി റിമാൻഡിലാണ്. 17 കവർച്ച കേസിൽ പ്രതിയാണ് ഹലീലെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐ സുനിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ അറസ്റ്റുചെയ്തത്.