x

തൃപ്പൂണിത്തുറ: നഗരസഭയുടെ കീഴിലെ ഫൈൻ ആർട്സ് സൊസൈറ്റി ഒഫ് തൃപ്പൂണിത്തുറ 'പഞ്ചാരിമേളം ഒരാസ്വാദനം" എന്ന പേരിൽ സോദാഹരണ പ്രഭാഷണം സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്തു. തീയാടി രാമൻ, ഗോപീകൃഷ്ണൻ തമ്പുരാൻ, കണ്ണൻ മാരാർ എന്നിവർ സോദാഹരണ പ്രഭാഷണത്തിന് നേതൃത്വം നൽകി. നഗരസഭാ വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. യു.കെ. പീതാംബരൻ, പി.കെ. പീതാംബരൻ, കെ.വി. സാജു,​ സി.ബി. വേണുഗോപാൽ,​ മുരളി കൃഷ്ണദാസ് എന്നിവർ സംസാരിച്ചു.