t

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രോത്സവത്തിന്റെ കൊടിയേറ്റ് ഭക്തിസാന്ദ്രമായി നടന്നു. രണ്ടാംദിനമായ ഇന്ന് 7.30 ന് തിരുവല്ല രാധാകൃഷ്ണമാരാരുടെ നേതൃത്വത്തിൽ ശീവേലി പഞ്ചാരിമേളം. 11.30ന് ഓട്ടംതുള്ളൽ. 5ന് കാർത്തിക എസ്. നായർ അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി. വൈക്കം അനിരുദ്ധൻ ടീമിന്റെ നാദസ്വരം. 6ന് രാഗശ്രീ ജെ. മോഹൻ അവതരിപ്പിക്കുന്ന പുല്ലാങ്കുഴൽ കച്ചേരി. 7ന് ഡബിൾ തായമ്പക. 9ന് കോട്ടയം ജമനീഷ് ഭാഗവതർ അവതരിപ്പിക്കുന്ന സംഗീത കച്ചേരി. രാത്രി 12ന് കെ. വൈഷ്ണവിയുടെ കഥകളി രുഗ്മാംഗദ ചരിതം, ബകവധം. കൊടിയേറ്റ് ദിവസമായ ഇന്നലെ വൈകിട്ട് മുളയറയിൽ രണ്ടാമത്തെ മുളയിടൽ നടന്നു.