ആലുവ: സംസ്ഥാന മാസ്റ്റേഴ്‌സ് അത്റ്റിലറ്റിക് ചാമ്പ്യൻഷിപ്പിൽ ആലുവ കുട്ടമശേരി സങ്കീർത്തനം വീട്ടിൽ എൻ.ഐ. രവീന്ദ്രൻ സീനിയർ വിഭാഗത്തിൽ നാല് മെഡലുകൾ സ്വന്തമാക്കി. 5000 മീറ്റർ, 1500 മീറ്റർ ഇനങ്ങളിൽ സ്വർണം, 800 മീറ്റർഓട്ടത്തിൽ വെള്ളി, 4x400 മീറ്റർ റിലേയിൽ വെങ്കലമെഡൽ എന്നിവയാണ് നേടിയത്. മുൻ ഫാക്ട് എൻജിനിയറായ രവീന്ദ്രൻ എസ്.എൻ.ഡി.പി യോഗം ചാലക്കൽ ശാഖാ പ്രസിഡന്റും നിരവധി സന്നദ്ധ സംഘടനകളുടെ ഭാരവാഹിയുമാണ്.