b

കൊച്ചി: കൊച്ചി ആസ്ഥാനമായ നവാൾട്ട് സോളാർ ആൻഡ് ഇലക്ട്രിക് ബോട്ട്‌സ് വികസിപ്പിച്ച 'സ്രാവ് " മികച്ച സോളാർ മത്സ്യബന്ധന ബോട്ടിനുള്ള ആഗോള അവാർഡ് കരസ്ഥമാക്കി.

ഫ്രഞ്ച് ഇലക്ട്രിക്കൽ എൻജിനിയറും ഭൗതികശാസ്ത്രജ്ഞനുമായ ഗുസ്താവ് ട്രൂവേയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്‌കാരമാണിത്. വാണിജ്യ ഫെറി അവാർഡ് വിഭാഗത്തിൽ 30 രാജ്യങ്ങളിൽ നിന്നുള്ള നോമിനേഷനുകൾ ഉണ്ടായിരുന്നു.

വൈക്കം തവണക്കടവ് റൂട്ടിൽ സർവീസ് നടത്തുന്ന നവാൾട്ടിന്റെ 75 സീറ്റുകളുള്ള സൗരോർജ ഫെറി ആദിത്യ 2020 ലെ ഗുസ്താവ് ട്രൂവേ അവാർഡ് നേടിയിരുന്നു.

സോളാർ മത്സ്യബന്ധന ബോട്ടുകൾ രാജ്യത്തെ മത്സ്യത്തൊഴിലാളികൾക്ക് വലിയ തുണയാവുമെന്ന് നവാൾട്ട് സ്ഥാപകനും സി.ഇ.ഒയുമായ സന്ദിത് തണ്ടാശേരി പറഞ്ഞു.

50 കിലോമീറ്റർ പരിധിയിൽ ചെറുകിട മത്സ്യത്തൊഴിലാളികൾക്ക് അനുയോജ്യമാണ് സ്രാവ് . ആറ് പേ‌‌ർക്ക് ഇതിൽ ജോലി ചെയ്യാം. സാധാരണ ബോട്ടിന്റെ ന്ധനച്ചെലവ് ഏകദേശം മൂന്നു ലക്ഷം രൂപ വരുമ്പോൾ ഇതിന്റ ഊർജ ബില്ല് പതിനായിരത്തിൽ താഴെയായിരിക്കുമെന്നും പറഞ്ഞു.