
കൊച്ചി: ഐ.ടി ജീവനക്കാരുടെ ചലച്ചിത്രോത്സവമായ 'പ്രതിധ്വനി ക്വിസ" ചലച്ചിത്രോത്സവത്തിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഇന്ത്യയിലെ വിവിധസ്ഥലങ്ങളിൽ ജോലി ചെയ്യുന്ന ഐ.ടി ജീവനക്കാർക്കും പങ്കെടുക്കാം. പ്രദർശനവും പുരസ്‌കാരദാനവും ഡിസംബറിൽ തിരുവനന്തപുരം ടെക്‌നോപാർക്കിൽ നടക്കും.
ഏറ്റവും മികച്ച ഹ്രസ്വചിത്രത്തിന് 11,111 രൂപയും രണ്ടാമത്തെ മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥാകൃത്ത് എന്നിവയ്ക്ക് 5,555 രൂപയും നൽകും. മികച്ച നടൻ, നടി, ഛായാഗ്രാഹകൻ, എഡിറ്റർ എന്നിവർക്കും പ്രത്യേക പുരസ്‌കാരങ്ങൾ നൽകും. 2022 ഡിസംബർ 5 ആണ് മേളയിലേക്ക് ചിത്രങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി. രജിസ്ട്രേഷന് http://prathidhwani.org/Qisa22