ചോറ്റാനിക്കര : ആരക്കുന്നം സെന്റ് ജോർജസ് ഹൈസ്കൂളിൽ നിർമ്മിച്ച സെന്റ് മേരീസ് ഓഡിറ്റോറിയം യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ മെത്രാപ്പോലീത്തൻ ട്രസ്റ്റിയും കൊച്ചി ഭദ്രാസനാധിപനുമായ ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സി.കെ.റെജി അദ്ധ്യക്ഷത വഹിച്ചു. മറിയം ഗ്രാനൈറ്റ്സ് മാനേജിംഗ് ഡയറക്ടർ സജി കെ.ഏലിയാസ്, മലബാർ എക്സ് ട്രൂഷൻസ് മാനേജിംഗ് ഡയറക്ടർ ജെയിംസ് പോൾ, പള്ളി വികാരിമാരായ ഫാ.സ്ലീബ കളരിക്കൽ, ഫാ.തോമസ് കൂമുള്ളിൽ, ഫാ.റിജോ കൊമരിക്കൽ, പി.ടി.എ പ്രസിഡന്റ് ബീനാ പി.നായർ, സ്കൂൾ ബോർഡ് അംഗങ്ങളായ സാം ജോർജ് ബേബി, സിബി മത്തായി, ബോബി പോൾ, പള്ളി ട്രസ്റ്റിമാരായ ഷാജൻ കെ.പൗലോസ്, ബിജു വർഗീസ്, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സി.പ്രീത ജോസ്, പ്രീ-പ്രൈമറി സ്കൂൾ ഹെഡ്മിസ്ട്രസ് എം.സി.മായ, ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ് എന്നിവർ സംസാരിച്ചു.