x
അഖില ഭാരത അയ്യപ്പസേവാ സംഘത്തിന്റെ ചുക്കുകാപ്പി സംഭാരം കൗണ്ടറിന്റെ ഉദ്ഘാടനം പുലിയന്നൂർ പ്രശാന്ത് നമ്പൂതിരിപ്പാട് നിർവഹിക്കുന്നു

തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോടനുബന്ധിച്ച് അഖിലഭാരത അയ്യപ്പസേവാ സംഘത്തിന്റെ നേതൃത്വത്തിൽ ശ്രീപൂർണത്രയീശ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ താത്കാലികമായി നിർമ്മിച്ച കൗണ്ടറിൽനിന്ന് ക്ഷേത്ര ദർശനത്തിന് വരുന്ന ഭക്തജനങ്ങൾക്ക് രാവിലെ മുതൽ സംഭാരവും വൈകിട്ട് ചുക്കുകാപ്പിയും സൗജന്യമായി വിതരണം ചെയ്യും. കൗണ്ടറിന്റെ ഉദ്ഘാടനം പുലിയന്നൂർ പ്രശാന്ത് നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. അഖിലഭാരത അയ്യപ്പസേവാസംഘം തൃപ്പൂണിത്തുറ യൂണിറ്റ് പ്രസിഡന്റ് കെ.ബി. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് നന്ദകുമാർ ആറ്റുപുറം, വി.പി. സതീശൻ, രാജു പി. നായർ, സി. വിനോദ്, ആശ മേനോൻ, വിജയകുമാർ, രശ്മി, വി.ആർ. ബാബു, ശശികുമാർ, ടി.എസ്. ബാബു എന്നിവർ പങ്കെടുത്തു.