kala
കാലടി സർവകലാശാല വിദ്യാർത്ഥികൾ ഒരുക്കുന്ന ചുവർചിത്രം

ആലുവ: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയതായി ഉദ്ഘാടനം ചെയ്യുന്ന നവീകരിച്ച ബിസിനസ് ടെർമിനലിന്റെ ചുമരിൽ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ഒരുക്കുന്ന ചുമർചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തി. സർവകലാശാല മ്യൂറൽ പെയിന്റിംഗ് വിഭാഗം അസി. പ്രൊഫസറും ചുമർചിത്രകലാ പൈതൃക സംരക്ഷണകേന്ദ്രം ഡയറക്ടറുമായ ഡോ. ടി. എസ്. സാജുവിന്റെ നേതൃത്വത്തിൽ പെയിന്റിംഗ് വിഭാഗത്തിലെ വിദ്യാർത്ഥികളും പൂർവവിദ്യാർത്ഥികളും ചേർന്നാണ് ചുമർചിത്രരചന നടത്തുന്നത്.

അറുപത് അടി നീളവും ആറ് അടി വീതിയുമുളള കാൻവാസിൽ ഓണാഘോഷങ്ങൾ, വള്ളംകളി, തൃശൂർ പൂരം, ഓട്ടംതുള്ളൽ, ഒപ്പന, കളംപാട്ട്, കൂടിയാട്ടം, തിടമ്പ് നൃത്തം, പുള്ളുവൻ പാട്ട്, തെയ്യം, തിറ, മാർഗംകളി, കുമ്മാട്ടി, കോൽക്കളി, ഭരതനാട്യം, മോഹിനിയാട്ടം, അർജ്ജുനനൃത്തം ഉൾപ്പെടെ മുപ്പതോളം കലാരൂപങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 19 ലക്ഷം രൂപയാണ് ചുമർചിത്ര രചനയ്ക്കായി ചെലവഴിക്കുന്നത്.