ആലുവ: തുരുത്തുമ്മൽ ശ്രീവീരഭദ്രകാളീക്ഷേത്രത്തിൽ അഷ്ടമംഗല പ്രശ്‌നം 28ന് ആരംഭിക്കും. ക്ഷേത്രം തന്ത്രി വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന ചടങ്ങിൽ ജ്യോതിഷപണ്ഡിതൻ കൈമുക്ക് നാരായണൻ നമ്പൂതിരി മുഖ്യ ദൈവജ്ഞനായും ഏഴക്കരനാട് അച്യുതൻ നായരും കോട്ടുവള്ളി സദാശിവനും സഹദൈവജ്ഞരായും പങ്കെടുക്കുമെന്ന് തുരുത്തുമ്മൽ ശ്രീവീരഭദ്രകാളീക്ഷേത്ര ട്രസ്റ്റ്‌ പ്രസിഡന്റ് ഒ.ബി. സുദർശനൻ അറിയിച്ചു.