 
കൂത്താട്ടുകുളം: കൂത്താട്ടുകുളം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കം. വടകര സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലാണ് മത്സരങ്ങൾ നടക്കുന്നത്. കലോത്സവത്തിന്റെ ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു. തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
രമ മുരളീധരകൈമൾ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ഉല്ലാസ് തോമസ്, മുൻ എം.എൽ.എഎം.ജെ.ജേക്കബ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സന്ധ്യാ മോൾ പ്രകാശ്,സി.വി.ജോയി, നിവിൻ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി ജോർജ്, നഗരസഭാ കൗൺസിലർ മരിയ ഗോരോത്തി, ജിജോ ടി.ബേബി, സാജു സി.അഗസ്റ്റിൻ,ബോബി ജോർജ്, എ.വി.മനോജ്, ബിനോജ് കെ.ജോസഫ്, ബോബി ജോസഫ്, സജി മാത്യു, ബിന്ദുമോൾ പി.എബ്രഹാംതുടങ്ങിയവർ സംസാരിച്ചു.