 
മൂവാറ്റുപുഴ: മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലാ അറബിക് കലോത്സവത്തിൽ എൽ.പി വിഭാഗം ഓവറോൾ കിരീടം നിലനിറുത്തി മുളവൂർ എം.എസ്. എം സ്കൂൾ. പങ്കെടുത്ത എല്ലാം ഇനങ്ങളിലും എ ഗ്രേഡ് നേടി. ഓവറോൾ നേട്ടത്തിന്റെ ഭാഗമായി പി.ടി.എയുടെയും മാനേജ്മെന്റിന്റെയും നേതൃത്വത്തിൽ വിജയാഹ്ലാദ പ്രകടനം നടത്തി. സ്കൂൾ മാനേജർ എം.എം. സീതി, ഹെഡ്മിസ്ട്രസ് ഇ.എം. സൽമത്ത്, എം എസ്.എം ട്രസ്റ്റ് ജനറൽ സെക്രട്ടറി എം.എം. അലി, ട്രഷറർ എം.എം. കുഞ്ഞുമുഹമ്മദ്, പി.ടി.എ വൈസ് പ്രസിഡന്റ് ഫൈസൽ പനക്കൽ, അദ്ധ്യാപകരായ ഫാറുഖ് എം.എ, സി.എ. മുഹമ്മദുകുട്ടി തുടങ്ങിയവർ ആഹ്ലാദപ്രകടനത്തിന് നേതൃത്വംനൽകി.