അങ്കമാലി: അങ്കമാലി എക്‌സൈസിന്റെ നേതൃത്വത്തിൽ കറുകുറ്റി പാലിശേരിയിൽ ഷൈജുവിന്റെ വീട്ടിൽനിന്ന് 17 ലിറ്റർ വ്യാജമദ്യം പിടികൂടി. ഇയാൾ ഒളിവിലാണ്. സ്പിരിറ്റിൽ കളർ ചേർത്താണ് മദ്യം തയ്യാറാക്കിയിരുന്നത്. എക്‌സൈസ് ഇൻസ്‌പെക്ടർ സിജോ വർഗീസ് റെയ്ഡിന് നേതൃത്വം നൽകി.