കൊച്ചി: സി.ബി.എസ്.ഇ സംസ്ഥാന സ്കൂൾ കലോത്സവം വാഴക്കുളം കാർമ്മൽ സി.എം.ഐ പബ്ളിക് സ്കൂളിൽ വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് സിനിമാതാരം മിയ ജോർജ് ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ടി.പി.എം ഇബ്രാഹിംഖാൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കാർമ്മൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡോ. സിജൻ പോൾ, ജോജി പോൾ എന്നിവർ സംസാരിക്കും. 1400 സ്കൂളുകളിൽ നിന്നായി 700 കുട്ടികൾ പങ്കെടുക്കും. 21 വേദികളിലായി 144 ഇനങ്ങളിലാണ് മത്സരം.
27 ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപനസമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. സിനിമാതാരം രമേഷ് പിഷാരടി വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിക്കും. ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ, ഫാ.ബിജു കൂട്ടപ്ളാക്കൽ തുടങ്ങിയവർ സംസാരിക്കും.