മൂവാറ്റുപുഴ: വിശ്വകർമ്മ സമുദായത്തോടുള്ള സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് വി.എസ്.എസ് ജില്ലാസമിതി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.കെ. ദിനേശ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് രാജു മാടവന അദ്ധ്യക്ഷത വഹിച്ചു. മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് അംബിക ശശി, ജില്ലാ പ്രസിഡന്റ് വനജ സജീവ്, സെക്രട്ടറി ജിഷ മുരുകൻ, വി.എസ്.എസ് സംസ്ഥാന ബോർഡ് മെമ്പർ വി.വി. രാഘവൻ, ദിനേശ് കോട്ടപ്പടി, പി.കെ. രാധാകൃഷ്ണൻ, ആർ. രാജീവ്കുമാർ,പി.എം. സനീഷ്‌കുമാർ എന്നിവർ സംസാരിച്ചു.