us

കൊച്ചി: അമേരിക്കൽ നാവികസേനാ സെക്രട്ടറി കാർലോസ് ടെൽ ടോറോയുടെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം കൊച്ചിയിലെ ദക്ഷിണ നാവികത്താവളം സന്ദർശിച്ചു. ഇരുരാജ്യങ്ങളിലെയും നാവികസേനകൾ തമ്മിൽ സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം.

നാവികത്താവളം മേധാവി വൈസ് അഡ്മിറൽ എം.എ. ഹംപി ഹോളിയുമായി സംഘം ചർച്ചനടത്തി. പരിശീലനം, പരസ്പരസഹകരണം, കടൽഗതാഗതം തുടങ്ങിയ മേഖലയിലെ സഹകരണം ചർച്ചാവിഷയമായി. രാജ്യം ആഭ്യന്തരമായി നിർമ്മിച്ച വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രാന്തും സംഘം സന്ദർശിച്ചു.