കൊച്ചി: കൊച്ചി കോർപ്പറേഷനും സംസ്ഥാന യുവജനക്ഷേമവകുപ്പും ചേർന്ന് സംഘടിപ്പിച്ച കേരളോത്സവത്തിന്റെ സമാപന ചടങ്ങ് ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയർമാൻമാരായ പി. ആർ. റെനിഷ്, വി.എ. ശ്രീജിത്ത് , ഷീബാലാൽ, പ്രിയ പ്രശാന്ത്, കൗൺസിലർമാരായ മേഴ്‌സി, പദ്മജ എസ്. മേനോൻ, ശാന്ത , ലതിക , രജനി മണി, ജോർജ് നാനാട്ട്, ലൈല ദാസ് , നിസ എന്നിവർ സംസാരിച്ചു. വിജയികൾക്ക് ഡെപ്യൂട്ടി മേയറും കൗൺസിലർമാരും ചേർന്ന് പുരസ്കാരങ്ങൾ സമ്മാനിച്ചു.