കളമശേരി: ഓൾ കേരള ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ജില്ലാ വാർഷിക സമ്മേളനം സംസ്ഥാന പ്രസിഡന്റ് മുൻ മന്ത്രി അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി ചെന്നിക്കര മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എം.കെ. ഷാജഹാൻ, സംസ്ഥാന എക്‌സിക്യുട്ടീവ് സെക്രട്ടറി ജോജി ജോസഫ്, ജില്ലാ പ്രസിഡന്റ് കെ.എ. അബ്ദുള്ള, സെക്രട്ടറി പി.വി. സ്റ്റീഫൻ എന്നിവർ സംസാരിച്ചു. മുതിർന്ന കരാറുകാരെ ചടങ്ങിൽ ആദരിച്ചു.