അങ്കമാലി: അങ്കമാലി സി.എസ്.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ "അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ" പ്രഭാഷണം സംഘടിപ്പിച്ചു. ആലുവ യു.സി കോളേജ് റിട്ട. അദ്ധ്യാപകൻ ഡോ. വി.പി. മാർക്കോസ് മുഖ്യപ്രഭാഷണം നടത്തി. സി.എസ്.എ വൈസ് പ്രസിഡന്റ് ഫ്രാൻസിസ് പൈനാടത്ത് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി കെ. എൻ.വിഷ്ണു,​ എ.എസ്.ഹരിദാസ്,​ സി.എസ്. എ സെക്രട്ടറി ടോണി പറമ്പി, കെ. കെ.അംബുജാക്ഷൻ തുടങ്ങിയവർ സംസാരിച്ചു.