അങ്കമാലി: എൻ.സി.പി സംസ്ഥാന പ്രവർത്തന ഫണ്ട് ശേഖരണത്തിന്റെ അങ്കമാലി നിയോജകമണ്ഡലംതല ഉദ്ഘാടനം സംസ്ഥാന എക്സിക്യുട്ടീവ് അംഗം ജോണി തോട്ടക്കര നിർവഹിച്ചു. യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് എം.കെ.രാജീവ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ സി.പി.പാപ്പച്ചൻ, ടോണി പറപ്പിള്ളി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രവീൺ ജോസ്, ലേബർ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ദേവസിക്കുട്ടി പൈനാടത്ത്, ഭാരവാഹികളായ ഷിജോ തണ്ടേക്കാടൻ, പത്രോസ് പാലാട്ടി, ജോബി മംഗലി, പാപ്പച്ചൻ തോപ്പിലാൻ, ബിജു ജോർജ്, വി.ഒ.പോളി, ഷൈജൻ എന്നിവർ സംസാരിച്ചു.