അങ്കമാലി: കറുകുറ്റി പഞ്ചായത്തിൽ ലോക ശൗചാലയ ദിനം ആചരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേരി ആന്റണി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ ജിജോ പോൾ, മിനി. ഡേവിസ്, പഞ്ചായത്ത് അംഗങ്ങളായ കെ.പി.അയ്യപ്പൻ, രനിത ഷാബു, ജിഷ സുനിൽ കുമാർ, മേരി പൈലി, റോസിലി മൈക്കിൾ,​ അസിസ്റ്റന്റ് സെക്രട്ടറി ഷീല, വി.ഇ.ഒ സുമേഷ്, സി.ഡി.എസ് ചെയർപേഴ്സൺ ശാന്താദേവി ടീച്ചർ എന്നിവർ സംസാരിച്ചു.