ആലുവ: വിലക്കയറ്റത്തിനും പിൻവാതിൽ നിയമനത്തിനുമെതിരെ ചൂർണ്ണിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച വില്ലേജ് ഓഫീസ് മാർച്ചും ധർണയും ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ. ജമാൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ പി.ആർ.നിർമ്മൽകുമാർ, മുഹമ്മദ് ഷെഫീഖ്, ജി. മാധവൻകുട്ടി, രാജു കുബ്ലാൻ, വില്യം ആലത്തറ, ടി.ഐ. മുഹമ്മദ്, നസീർ ചൂർണ്ണിക്കര, പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്, പഞ്ചായത്ത് അംഗങ്ങളായ റൂബി ജിജി, സി.പി.നൗഷാദ്‌, കെ.കെ. ശിവാനന്ദൻ, പി.എസ്.യൂസഫ്, രാജേഷ് പുത്തനങ്ങാടി, മനു മൈക്കിൾ, കെ.കെ.രാജു, മനോഹരൻ തറയിൽ, ജബ്ബാർ ചേനക്കര, സിയാദ് പി.എ. ഷെഹനാസ്, ഷെജിർ ജോഷി, സലിം വടാപ്പിള്ളി, ജോസ് ദാസ്, ഹസീന മുനീർ എന്നിവർ നേതൃത്വം നൽകി.