
കളമശേരി: മഞ്ഞുമ്മലിൽ ജനവാസമേഖലയിൽ കക്കൂസ് മാലിന്യ സംസ്കരണപ്ലാന്റ് പദ്ധതി ഉപേക്ഷിക്കുക, കെട്ടിടനികുതി പരിഷ്കരണ അപാകതകൾ പരിഹരിക്കുക, താത്കാലിക നിയമനങ്ങൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എൻ.ഡി.എ ഏലൂർ നഗരസഭാ ഓഫീസിന് മുന്നിൽ പ്രതിഷേധസമരം നടത്തി.
ബി.ജെ.പി സംസ്ഥാന കമ്മിറ്റിഅംഗം എൻ.പി. ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് വി.വി.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ടി.ഷാജി, വൈസ് പ്രസിഡന്റ് രാമദാസ്, കൗൺസിലർമാരായ എസ്.ഷാജി, കൃഷ്ണപ്രസാദ്, പി.ബി.ഗോപിനാഥ്, കെ.എൻ.അനിൽകുമാർ, ചന്ദ്രിക രാജൻ, സാജു വടശേരി തുടങ്ങിയവർ സംസാരിച്ചു.