കൊച്ചി: ഹിന്ദു ഐക്യവേദി സാമൂഹ്യനീതി കർമ്മസമിതിയുടെ നേതൃത്വത്തിൽ എറണാകുളം ജില്ലയിലെ വിവിധ ഹൈന്ദവ സംഘടനാ നേതാക്കളുടെ യോഗം ഇന്ന് വൈകിട്ട് 4ന് ആലുവ ഹോട്ടൽ മഹാനാമിയിൽ ചേരും.

ജില്ലയിൽ വിവിധയിടങ്ങളിൽ നടക്കുന്ന ഭൂസമരങ്ങൾ, ക്ഷേത്രഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ, പൊതുശ്മശാനം, മതപരിവർത്തനം തുടങ്ങിയ വിഷയങ്ങളും അയ്യപ്പഭക്തന്മാരോട് സർക്കാർ കാണിക്കുന്ന ചൂഷണ മനോഭാവവും അവഗണനയും ഉൾപ്പെടെ യോഗം ചർച്ചചെയ്യും. സ്വാമി പ്രബോധതീർത്ഥ യോഗം ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന വക്താക്കളായ ആർ.വി. ബാബു, ഇ.എസ്. ബിജു, സംസ്ഥാന സെക്രട്ടറി കെ.പി. സുരേഷ് തുടങ്ങിയവർ സംസാരിക്കും.