പറവൂർ: കഥാപ്രസംഗ കലാരംഗത്ത് മൂന്നരപ്പതിറ്റാണ്ടിലേക്ക് പ്രവേശിച്ച കാഥികൻ സൂരജ് സത്യനെ കെടാമംഗലം സദാനന്ദൻ സ്മാരക കലാസാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. കാഥികൻ കെടാമംഗലം സദാനന്ദന്റെ ശിഷ്യനും കരിമ്പാടം ഡി.ഡി.സഭ ഹൈസ്കൂളിലെ അദ്ധ്യാപകനുമാണ് സൂരജ് സത്യൻ. അനുമോദന സമ്മേളനം കവി പൂയപ്പിള്ളി തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. വേദി പ്രസിഡന്റ് ആലപ്പി ഋഷികേശ് അദ്ധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, യു.കെ.സുരേഷ് കുമാർ, ഇടക്കൊച്ചി സലിംകുമാർ, കെടാമംഗലം വിനോദ് കുമാർ, അഡ്വ.സുജയ് സത്യൻ, കെ.കെ.സതീശൻ എന്നിവർ സംസാരിച്ചു. തുടർന്ന് സൂരജ് സത്യന്റെ കഥാ പ്രസംഗാവതരണവുമുണ്ടായി.