ottanthullal

ഉദയംപേരൂർ: ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിൽ എക്‌സൈസ് പ്രിവന്റീവ് ഓഫീസർ വി.ജയരാജ് ഓട്ടംതുള്ളലിലൂടെ നടത്തിയ ലഹരിക്കെതിരെയുള്ള ബോധവത്കരണ ക്ലാസ് ശ്രദ്ധേയമായി. ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ്, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, കരിയർ ഡെവലപ്‌മെന്റ് സെന്റർ, തൃപ്പൂണിത്തുറ എക്‌സൈസ് ഓഫീസ്, ഉദയംപേരൂർ 1,​084-ാം നമ്പർ എസ്.എൻ.ഡി.പി ശാഖ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി.

ശാഖാ പ്രസിഡന്റ് എൽ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇ.ജി. ബാബു ഉദ്ഘാടനം ചെയ്തു. ആശ്രയ ചാരിറ്റബിർ ട്രസ്റ്റ് കൺവീനർ എ.കെ.സുനിൽകുമാർ, കോ-ഓർഡിനേറ്റർ ബീനാ ബാഹുലേയൻ,​ ശാഖാ സെക്രട്ടറി ഡി.ജിനുരാജ്, ഹെഡ്മിസ്ട്രസ് എം.പി. നടാഷ എന്നിവർ സംസാരിച്ചു.