x

തൃപ്പുണിത്തുറ: ശ്രീപൂർണ്ണത്രയീശ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് തൃപ്പൂണിത്തുറ ക്ഷേത്രത്തിന് മുൻവശം കളഞ്ചം പാലസിൽ ചിത്രകലോത്സവം എന്ന തത്സമയ ചിത്രരചനയും ചിത്ര പ്രദർശനവും തുടങ്ങി.

പ്രമുഖ ആർട്ടിസ്‌റ്റുകൾ പങ്കെടുക്കുന്ന പ്രദർശനത്തിൽ ക്ഷേത്രകലയുമായി ബന്ധപ്പെട്ട ചുമർചിത്രങ്ങളാണ് അധികവും. ഉദ്ഘാടനം തിരുവല്ല രാധാകൃഷ്ണൻ, ആർ.എൽ.വി. പ്രിൻസിപ്പൽ പ്രൊഫ. രാജലക്ഷ്മി എന്നിവർ ചേർന്ന് നിർവഹിച്ചു. എ.എം.ഒ. രക്ഷാധികാരി പ്രകാശ് അയ്യർ അദ്ധ്യക്ഷത വഹിച്ചു.

കെ.ബാബു എം.എൽ.എ. മുഖ്യപ്രഭാക്ഷണം നടത്തി. ക്യൂറേറ്റർ സി.ബി. കലേഷ്,​ തൃപ്പുണിത്തുറ മുൻസിപ്പൽ ചെയർപേഴ്സൺ രമ സന്തോഷ്, പാലസ് അഡ്മിനിസ്ട്രേഷൻ ബോർഡ് പ്രസിഡന്റ് എസ്. അനുജൻ, കെ.എസ്.ഇ.ബി. എക്സിക്യുട്ടീവ് എൻജിനിയർ ഇ. ഇന്ദിര,​ കൗൺസിലർ രാധികാവർമ്മ എന്നിവർ സംസാരിച്ചു.