കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യകാമ്പസിലെ പെയിന്റിംഗ് വിഭാഗത്തിൽ ഹിസ്റ്ററി ഒഫ് ആർട്‌സ് ആൻഡ് ഏസ്തറ്റിക്‌സ് എന്ന വിഷയത്തിൽ കരാർ അടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നതിനുളള വാക്ക് ഇൻ ഇന്റർവ്യൂ 28ന് രാവിലെ 11ന് നടത്തും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.