മൂവാറ്റുപുഴ: ശിശുദിനത്തോടനുബന്ധിച്ച് ആറൂർ പബ്ലിക് ലൈബ്രറിയുടെ കീഴിലുള്ള കാർമെൻ വനിതാ വേദി, വയോജന വേദി, മലർവാടി കിഡ്സ്‌ ക്ലബ്ബ് തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ ശിശു ദിന റാലി, പ്രസംഗ മത്സരം, കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടത്തി.കലോത്സവത്തിൽ ഗാനാലാപനത്തിന് ഒന്നാം സ്ഥാനം കരസ്ഥ മാക്കിയ നവീൻ സനുവിന് കാഷ് അവാർഡ് നൽകി. ചടങ്ങ് ഫാ.ജോർജ് വടക്കേൽ ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്റ്‌ വിൻസി വിൽസൺ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കെ.എം.നൗഫൽ ശിശു ദിന സന്ദേശം നൽകി. പഞ്ചായത്ത് അംഗം ജാൻസി മാത്യു, ലൈബ്രറി പ്രസിഡന്റ് എം.ടി.ഇമ്മാനുവേൽ, സെക്രട്ടറി ജോഷി പോൾ, വയോജന വേദി പ്രസിഡന്റ് ഡേവിസ് പാലാട്ടി, വനിതാ വേദി ചെയർ പേഴ്സൺ റാണി ജെയ്സൺ, പ്രസിഡന്റ് എൽബി ജിബിൻ എന്നിവർ സംസാരിച്ചു.