snvhss-paravur-
ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിലെ കലാപ്രതിഭകളെയും അദ്ധ്യാപകരെയും അനുമോദിക്കുന്നു

പറവൂർ: പറവൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിലെ കലാപ്രതിഭകളെയും പരിശീലനം നൽകിയ അദ്ധ്യാപകരെയും അനുമോദിച്ചു. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയനും പി.ടി.എയും ചേർന്നാണ് അനുമോദിച്ചത്. യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ബി. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറിയും സ്കൂൾ മാനേജറുമായ ഹരി വിജയൻ പുരസ്കാരങ്ങൾ സമ്മാനിച്ചു. ഹെഡ്മാസ്റ്റർ സി.കെ.ബിജു, കെ.വി.സാഹി എന്നിവർ സംസാരിച്ചു. സംഗീത അദ്ധ്യാപിക സി.പി.ലിജിയുടെ നേതൃത്വത്തിലുള്ള കലോത്സവ കൺവീനർമാരെയും അനുമോദിച്ചു. വിദ്യാർത്ഥികളുടെ വിജയാഹ്ളാദ പ്രകടനവും നടന്നു.