നെടുമ്പാശേരി: ചൊവ്വര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കൊച്ചിൻ എയർപോർട്ട് റോട്ടറി ക്ലബ്ബ് പെൺകുട്ടികൾക്കായി നിർമ്മിച്ച് ആറ് ശൗചാലയ യൂണിറ്റുകൾ ഉൾപ്പെടുന്ന സമുച്ചയം റോട്ടറി ഡിസ്ട്രിക്ട് ഗവർണർ എസ്. രാജ്‌മോഹൻ നായർ സമർപ്പിച്ചു. റോട്ടറി പ്രസിഡന്റ് ഡോ. മേജർ ജൂഡ് ജോൺ അദ്ധ്യക്ഷനായി. കേരള ദന്തൽ കൗൺസിൽ പ്രസിഡന്റും സർവ്വ വിജ്ഞാനകോശം ഭരണസമിതി അംഗവുമായ ഡോ.സന്തോഷ് തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ.ജോമി, പഞ്ചായത്ത് പ്രസിഡന്റ് കെ.സി.മാർട്ടിൻ, സി.അജയകുമാർ, സി.ബി.രാജൻ, പ്രിൻസിപ്പൽ വി.ടി.വിനോദ്, എം.എൽ.മേഴ്‌സി, പി.ടി.എ പ്രസിഡന്റ് മഞ്ജു നിവാസ്, ഷിജു വർഗീസ്, ഡോ.സുനിൽ ജെ. എളന്താട്ട് എന്നിവർ സംസാരിച്ചു.