
കൊച്ചി: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ എസ്.എൻ.ഡി.പി യോഗം കേന്ദ്രവനിതാസംഘം ആഹ്വാനംചെയ്ത ജനജാഗ്രതാ സദസ്സിന് കൊച്ചി യൂണിയനിൽ തുടക്കമായി. തോപ്പുംപടി യൂണിയൻ ഓഫീസിൽ സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാ സംഘം ചെയർപേഴ്സൺ സൈനി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ലഹരിമരുന്നിനെതിരെയുള്ള ബോധവത്കരണ ക്ലാസിന് സി.ഐ. രാജേഷ് നേതൃത്വം നൽകി. യൂത്ത്മൂവ്മെന്റ് വൈസ് പ്രസിഡന്റ് അജയഘോഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അന്ധവിശ്വാസങ്ങൾക്കെതിരായ ബോധവത്കരണ ക്ലാസിന് യൂണിയൻ കൗൺസിലർ ഡോ.ഇ.വി.സത്യൻ നേതൃത്വം നൽകി. വനിതാസംഘം കൺവീനവർ ലേഖ സുധീർ, സീന സത്യശീലൻ, നിജ അനിൽ എന്നിവർ പ്രസംഗിച്ചു.