പറവൂർ: കൈത്തറി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണമെന്ന് കേരള സ്റ്റേറ്റ് കൈത്തറിത്തൊഴിലാളി കൗൺസിൽ (സി.ഐ.ടി.യു) 15-ാമത് സംസ്ഥാന പ്രതിനിധി സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. എസ്. ശർമ്മ, കെ.എൻ.ഗോപിനാഥ്, പി.ആർ. മുരളീധരൻ, ടി.ആർ.ബോസ്, കെ.സി.രാജീവ്, കെ.എ.വിദ്യാനന്ദൻ, ടി.എസ്.രാജൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പാറക്കുഴി സുരേന്ദ്രൻ (പ്രസിഡന്റ്), പി.ആനന്ദൻ, ടി.പി.രാധ, കെ.വി.ജനാർദനൻ (വൈസ് പ്രസിഡന്റുമാർ), അരക്കൻ ബാലൻ (ജനറൽ സെക്രട്ടറി), കെ.മനോഹരൻ, ടി.എസ്.ബേബി, പി.ഓമന (സെക്രട്ടറിമാർ), കെ.പി.സദാനന്ദൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.