കൊച്ചി: ആദിവാസി വിദ്യാർത്ഥികളോട് വിവേചനപരവും ജാതിമേധാവിത്വപരവുമായ സമീപനം തുടരുന്ന ആലുവ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസറെ നീക്കണമെന്നാവശ്യപ്പെട്ട് ഡിസംബർ പത്തിന് ടൗണിൽ പ്രതിഷേധ മാർച്ചും ധർണയും നടത്താൻ ആദിശക്തി സമ്മർ സ്‌കൂളും ആദിവാസിഗോത്ര മഹാസഭയും തീരുമാനിച്ചു.
ഹോസ്റ്റൽ പ്രവർത്തനങ്ങളിലെ ഇടപെടലുകളെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുക, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളെക്കുറിച്ച് അന്വേഷിക്കുക, വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ അന്വേഷിക്കാൻ സോഷ്യൽ വർക്കറെ ചുമതലപ്പെടുത്തുക, ഹോസ്റ്റൽ നടത്തിപ്പ് സ്വകാര്യവ്യക്തികളെ ഏൽപ്പിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങി കാര്യങ്ങളും ഇവർ ഉന്നയിച്ചിട്ടുണ്ട്.