മൂവാറ്റുപുഴ: ശിവൻകുന്ന് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ പുതുതായി നിർമ്മിക്കുന്ന ബ്ലോക്കിന്റെ ശിലാസ്ഥാപനം ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ. നിർവഹിച്ചു. 2020-21 സാമ്പത്തിക വർഷത്തെ സർക്കാർ സ്‌കൂളുകൾക്ക് വേണ്ടിയുള്ള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്കെട്ടിടം നിർമ്മിക്കുന്നത്. മൂവാറ്റുപുഴ നഗരസഭ ചെയർമാൻ പി.പി. എൽദോസ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ. എൽദോ എബ്രഹാം മുഖ്യാതിഥിയായി. വൈസ് ചെയർപേഴ്‌സൺ സിനി ബിജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസ് കുര്യാക്കോസ്, അജി മുണ്ടാട്ട്, പ്രമീള ഗിരീഷ്‌കുമാർ, നിസാ അഷറഫ്, വാർഡ് കൗൺസിലർ രാജശ്രീ രാജു, മറ്റ് കൗൺസിലർമാർ, ഡി.ഇ.ഒ. ആർ.വിജയ, പ്രിൻസിപ്പൽ കുഞ്ഞുമോൾ ജോൺ,ഹെഡ്മാസ്റ്റർ ഇ.എ. അബ്ദുൾ സത്താർ, പി.ടി.എ പ്രസിഡന്റ് എ.വി.എൽദോ, സ്റ്റാഫ് സെക്രട്ടറി ഷീജ എസ്.നായർ, രക്ഷാകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.