കൊച്ചി: ബാങ്ക് എപ്ലോയീസ് ആർട്‌സ് മൂവ്‌മെന്റിന്റെ (ബീം) നാല്പതാം വാർഷികാഘോഷം 26ന് വൈകിട്ട് 5.30ന് എറണാകുളം ടി.ഡി.എം ഹാളിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. മേയർ എം. അനിൽകുമാർ അദ്ധ്യക്ഷനാകും. കവി ആലങ്കോട് ലീലാകൃഷ്ണൻ, കരയോഗം സെക്രട്ടറി പി. രാമചന്ദ്രൻ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് കലാമണ്ഡലം രാജീവും കലാമണ്ഡലം വിനീഷും അവതരിപ്പിക്കുന്ന മിഴാവിൽ ഡബിൾ തായമ്പക അരങ്ങേറും.
വാർഷികത്തിന്റെ ഭാഗമായി ഡിസംബർ 10, 11 തീയതികളിൽ ജീവനക്കാർക്കായി കലാകായിക മത്സരങ്ങളും ജനുവരി 14ന് കുടുംബസംഗമവും നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ബീം പ്രസിഡന്റ് കെ.എസ്. രവീന്ദ്രൻ , സെക്രട്ടറി കെ.പി. സുശീൽകുമാർ , കെ.പി. അജിത്കുമാർ, എൻ.എസ്. സുന്ദരരാജൻ എന്നിവർ പങ്കെടുത്തു.